Cinema

ബിഗ് ബോസ് മലയാളം സീസണ്‍ 3;ഇതാണ് സോഷ്യൽ മീഡിയ തിരഞ്ഞ താരം

ജനപ്രിയ പരിപാടിയായ ബിഗ് ബോസ് മലയാളം സീസൺ ത്രീ വാലെൻറ്റൈൻസ് ദിനമായ ഇന്നലെയാണ് ഏഷ്യാനെറ്റിൽ ആരംഭിച്ചത്.14 മത്സരാർത്ഥികളാണ് ആദ്യ ദിനമായ ഇന്നലെ വീട്ടിന് ഉള്ളിലേക്ക് കയറിയിരിക്കുന്നത്. പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളായിരുന്നു അതിൽ അധികവും. പരിപാടിയുടെ അവതാരകനായ മോഹൻലാൽ പ്രേക്ഷകർക്ക് പുതിയ വീട് പരിചയപ്പെടുത്തിയാണ് ഷോ തുടങ്ങിയത്.

 

View this post on Instagram

 

A post shared by RITHU MANTHRA (@rithumanthra.offical)

തുടർന്ന് ഓരോ മത്സരാർത്ഥികളെ മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സിനി-ആർട്ടിസ്റ്റുകൾ ഈ തവണ വളരെ കുറവാണ്. അതിനാൽ തന്നെ ഷോ കുറച്ചുകൂടെ പുതുമുഖങ്ങൾക്ക് അവസരം ഒരുക്കുകയും കുറച്ചുകൂടി രസകരവും സൂപ്പറും ആവുമെന്നാണ് ബിഗ് ബോസ് ആരാധകർ പ്രതീക്ഷിക്കുന്നത്.

 

View this post on Instagram

 

A post shared by RITHU MANTHRA (@rithumanthra.offical)

വീട്ടിലേക്ക് ആദ്യമായി എത്തിയത് നടനും മിമിക്രി ആർട്ടിസ്റ്റുമായ നോബി മാർക്കോസാണ്.എന്നാൽ 14 മത്സരാർത്ഥികളിൽ സോഷ്യൽ മീഡിയ പക്ഷേ ഇപ്പോൾ തിരയുന്നത് ഒരു സുന്ദരിയെയാണ്. ഗായികയും മോഡലുമായ 14 പേരിൽ ഒരു മത്സരാർത്ഥിയായ ഋതു മന്ത്രയെയാണ്.

 

View this post on Instagram

 

A post shared by RITHU MANTHRA (@rithumanthra.offical)

ഋതുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇപ്പോൾ ഫോളോവേഴ്സിന്റെ എണ്ണം റോക്കറ്റ് കണക്കെ കൂടിക്കൊണ്ടിരിക്കുകയാണ്.ഷോ ആദ്യ ദിവസം തുടങ്ങുന്നതിന് മുമ്പ് തന്നെ ഋതുവിന്റെ പേരിൽ ആരാധകർ ആർമി ഗ്രൂപ്പുകളൊക്കെ ആരംഭിച്ചിരുന്നു. ഋതുവിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുകയാണ്. ഫെബ്രുവരി 13-നാണ് ഋതു അവസാനമായി ഇൻസ്റ്റയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ആലക്കോട് എന്ന ചെറിയ ഗ്രാമത്തിൽ നിന്നും എത്തിയ ഋതു മന്ത്ര ഗായികയും മോഡലുമാണ്.

 

View this post on Instagram

 

A post shared by RITHU MANTHRA (@rithumanthra.offical)

മലയാള മീഡിയത്തിൽ പഠിച്ചുവളർന്ന ഋതു, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഊർജവും ശക്തിയും അമ്മയാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *