കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ടിലെത്തിയ ഓർഡിനറി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി നടിയാണ് ശ്രിത ശിവദാസ്.ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു.ഗവിയിൽ താമസിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രിത ചിത്രത്തിൽ അവതരിപ്പിച്ചത്.
View this post on Instagram
ഓർഡിനറിക്ക് ശേഷം ‘കൂതറ’ എന്ന ചിത്രത്തിലാണ് ശ്രിത നല്ലയൊരു വേഷം ലഭിച്ചത്. സിനിമ തീയേറ്ററുകളിൽ വലിയ വിജയം നേടാനായില്ലെങ്കിലും പിന്നീട് നല്ല അഭിപ്രായം ലഭിച്ച സിനിമകളിൽ ഒന്നായിരുന്നു. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുളളൂ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മണിയറയിലെ അശോകനിൽ എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്.എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇപ്പോഴിതാ ഒരു അത്യുഗ്രൻ മേക്കോവറിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രിത.
View this post on Instagram
സ്റ്റൈലിഷ് മേക്കോവറിൽ ഗ്ലാമറസ് ലുക്കിലാണ് ശ്രിത പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. ഓർഡിനറിയിലെ ഗവി ഗേൾ തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. പൗർണമി മുകേഷ് എന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണൻ എന്ന സ്റ്റൈലിഷിനോടൊപ്പം നൗഫിയ ഹബീബിന്റെ മിങ്ക ഡിസൈൻസാണ് ഔട്ഫിറ്റ് ചെയ്തിരിക്കുന്നത്.ചിത്രം വൈറലായി മാറിയതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്.