Cinema

വിനീതും എമിയും ആലപിച്ച ‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനം പുറത്ത്

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ ഒരുക്കുന്ന ചിത്രമാണ് വെള്ളേപ്പം.ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്.ഗാനത്തിന്റെ വരികൾ ഒരുക്കിയത് ഡിനു മോഹൻ ആണ്. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം പകർന്ന് നൽകുന്നത്.

തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും സാഹചര്യത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *