Cinema

ആരാധകർ ആകാംക്ഷയിലാക്കി ‘ദൃശ്യം 2’ലെ ആദ്യഗാനം എത്തി

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ദൃശ്യം 2’ .ചിത്ര സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്.ചിത്രത്തിന്‍റെ ടീസറും ട്രെയ്‍ലറും ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനവും ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്.സൈന മ്യൂസിക് ആണ് ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുന്നത്.

അനില്‍ ജോണ്‍സണ്‍ തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ‘ഒരേ പകല്‍’ എന്നു ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്.സൊനോബിയ സഫര്‍ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.ചിത്രം ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *