Cinema

സ്റ്റൈലിഷ് ലുക്കിൽ എസ്തർ അനിൽ;ഫോട്ടോഷൂട്ട് വീഡിയോ വൈറൽ

മോഹൻലാൽ ചിത്രം ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ നെഞ്ചിലിടം നേടിയ താരമാണ് എസ്തർ അനിൽ. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും എസ്തർ തന്നെയായിരുന്നു അതെ കഥാപാത്രത്തെ അഭിനയിച്ചത്.ഇപ്പോഴിതാ താരം പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.

 

ദൃശ്യം 2-വിന്റെ പ്രൊമോഷനുകളുടെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇവ.സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറുമായിട്ടാണ് എസ്തർ എത്തിയിരിക്കുന്നത്.വിഡീയോയിക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.വിഡീയോയിക്കും ചിത്രങ്ങൾക്കും താഴെ നിരവധി പേരാണ് എസ്തറിന്റെ ലൂക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.ദൃശ്യം 2 വിലൂടെ താരത്തെ കാണാനായി കാത്തിരിക്കുന്നതായുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

നല്ലവൻ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. അതിനുശേഷം ഒരു നാൾ വരും , കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.കൂടാതെ ഷാജി എൻ കരുണിന്റെ ഓള് എന്ന സിനിമയിലൂടെ നായികയായും എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു.

 

View this post on Instagram

 

A post shared by JoMakeupArtist (@jo_makeup_artist)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *