Cinema

ആരാധകരെ ഞെട്ടിച്ച് അമേയ മാത്യു;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനം കവർന്ന താരമാണ് അമേയ മാത്യു.കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് അമേയ വൈറലായത്.ആട് 2 എന്ന സിനിമയിൽ അതിന് മുമ്പ് അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകർ അമേയയെ തിരിച്ചറിഞ്ഞ് തുടങ്ങിയത് കരിക്കിന്റെ ആ വീഡിയോയ്ക്ക് ശേഷമാണ്. ഒറ്റ വീഡിയോയിൽ മാത്രമേ താരം ഉള്ളായിരുന്നുവെങ്കിൽ കൂടിയും അതിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ഒന്നാണ് അമേയ മാത്യുവിന്റേത്. തുടർന്ന് അമേയ ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചു പറ്റാൻ തുടങ്ങി. അങ്ങനെ 3 ലക്ഷത്തിൽ അധികം ഫോളോവേഴ്‌സുമായി അമേയ ഇപ്പോൾ മോഡലിംഗ് രംഗത്ത് കൂടിയും സജീവമാണ്. നിരവധി പ്രൊഡക്ട് പ്രൊമോഷനും ബ്രാൻഡ് ഫോട്ടോഷൂട്ടുമെല്ലാം അമേയ ഇപ്പോൾ ചെയ്യുന്നുണ്ട്.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.ഒരു സൈക്കിൾ കൈയിൽ പിടിച്ച് കിടിലം ഫോട്ടോഷൂട്ടുമായാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ‘സൈക്കിൾ, ഇത് തന്നെ ആയിരിക്കും നമ്മളിൽ പലരുടെയും ആദ്യത്തെ ശകടം.. ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും!!’

ഇതായിരുന്നു അമേയ ഫോട്ടോഷൂട്ടിന് ഒപ്പം നൽകിയ അടിക്കുറിപ്പ്.ഒ.ജെ ഫിലിമ്സിന്റെ ഓസ്വിനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.ചിത്രങ്ങൾ വൈറലായി മാറിയതോടെ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *