Cinema

സംഘർഷ ഭരിതം,പോലീസ് ജോർജുകുട്ടിക്ക് പിന്നാലെ;ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ച് ദൃശ്യം 2 ടീസർ

ജോർജു കുട്ടിയുടേയും കുടുംബത്തിന്റേയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ.ഇപ്പോഴിതാ ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ച് ദ‌ൃശ്യം 2ന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു.വരുൺ വധക്കേസിൽ ജോർജുകുട്ടിക്കെതിരായുള്ള അന്വേഷത്തെ പറ്റിയുള്ള രംഗങ്ങളാണ് ടീസറിൽ നിറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയത്.ഇതിനോടകം ഒരു കോടി ആളുകളാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടുകഴിഞ്ഞത്.ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രം ഫെബ്രുവരി 19നാണ് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *