Cinema

പ്രിയ സുഹൃത്തിനൊപ്പം നസ്രിയയുടെ ക്യൂട്ട് ഡാൻസ് (വീഡിയോ)

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് നസ്രിയ ഫഹദ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പോസ്റ്റുകൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.ഇപ്പോഴിതാ തരാം പങ്കുവെച്ച ഒരു ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റി ഹിന്ദി ​ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന നസ്രിയയെയാണ് വിഡിയോയിൽ കാണുക. കൂടെ പ്രിയ സുഹൃത്ത് അലീനയുമുണ്ട്.

സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയാണ് അലീന. ‘എന്നെന്നും 90കളിലെ കുട്ടികൾ’ എന്നെഴുതിയാണ് നസ്രിയ വിഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെൽഫീസ് ടു റീൽസ് എന്ന ഹാഷ്ടാ​ഗും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. മൈ ഡാൻസിങ് ക്വീൻ എന്നാണ് അലീനയെ നസ്രിയ വിശേഷിപ്പിക്കുന്നത്.

ഇതിന് മുൻപ് അലീനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മുമ്പും നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇരുവരും ഓരേ തരത്തിലുള്ള വേഷം ധരിച്ചുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. എന്തായാലും തന്റെ പ്രിയതാരത്തിന്റെയും സുഹൃത്തിന്റേയും ഡാൻസ് വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.വിഡിയോയ്ക്ക് താഴെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *