Cinema

വിജയുടെ മാസ് ഡയലോഗ്;തരംഗമായി മാസ്റ്ററിലെ ഡിലീറ്റഡ് സീൻ

വിജയ്-വിജയ് സേതുപതി ചിത്രം ‘മാസ്റ്ററി’ലെ ഡിലീറ്റഡ് സീൻ പുറത്തിറക്കി.ചിത്രത്തിൽ ഗൗരി കിഷൻ അവതരിപ്പിച്ച സവിത എന്ന കഥാപാത്രം ലൈംഗിക ചൂഷണം നേരിടുകയും അതിനെതിരെ വിജയ്‍യുടെ ‘ജെഡി’ പ്രതികരിക്കുകയും ചെയ്യുന്ന ഈ രംഗം ചിത്രത്തിൽ ഉൽപ്പെടുത്തിയിരുന്നില്ല .

പ്രതികരിച്ചതിനാൽ ലൈംഗിക ചൂഷണം നേരിടുന്ന സ്ത്രീകളുടെ വസ്ത്രത്തെയും അവരുടെ സ്വഭാവത്തെയും മറ്റും കുറ്റപ്പെടുത്തുന്ന പ്രവണതയ്‌ക്കെതിരെ ജെഡി വിമർശിക്കുന്നതും ഈ രംഗത്തിൽ കാണാം.എന്നാൽ ഈ രംഗം എന്തിനാണ് ചിത്രത്തിൽ നീക്കം ചെയ്തതെന്നും സിനിമയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഇത് സമൂഹത്തിൽ ഒരു നല്ല സന്ദേശമായി ഇത് മാറിയിരുന്നേനെ എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *