നിവിൻപോളി ചിത്രം ഓം ശാന്തി ഓശാനയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. തുടർന്ന് ആസിഫ് അലിയുടെ ‘കവി ഉദേശിച്ചത്’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് മുൻനിരയിലേക്ക് എത്തുകയും ചെയ്തു.കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ച താരത്തിന് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരാണുള്ളത്.
ഫഹദ് ഫാസിൽ ചിത്രമായ ‘ഞാൻ പ്രകാശനിലാണ്’ പിന്നീട് മലയാളത്തിൽ താരം അഭിനയിക്കുന്നത്. സിനിമ ഗംഭീരവിജയം നേടിയതോടെ കൂടുതൽ അവസരങ്ങൾ അഞ്ജു കുര്യനെ തേടിയെത്താൻ തുടങ്ങി. ജീം ബൂം ബാ, ഷിബു, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ സിനിമകളിൽ അഞ്ജു നായികയായി അഭിനയിച്ചു.
View this post on Instagram
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഈ കഴിഞ്ഞ ദിവസം അഞ്ജുവിന്റെ കസിന്റെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ഓറഞ്ചും പച്ചയും കോമ്പിനേഷനിലുള്ള ദാവണി അണിഞ്ഞാണ് ചടങ്ങിൽ താരം എത്തിയത്.ഇപ്പോഴിതാ വിവാഹ ഫങ്ങ്ഷനിൽ താരം ഡാൻസ് കളിക്കുന്നതിനിടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ധാവണിയിലുള്ള താരത്തിന്റെ ഡാൻസ് അതിമനോഹരമെന്നാണ് ആരാധകരുടെ കമന്റുകൾ. മിക്ക കമന്റുകൾക്കും അഞ്ജു മറുപടി അയക്കാനും മറന്നില്ല. ജാക്ക് ആൻഡ് ഡാനിയേലിന് ശേഷം അഞ്ജു സിനിമകളിൽ അഭിനയിച്ചിട്ടില്ല.