Cinema

ഗ്ലാമർ ലുക്കിൽ അഹാന: വീഡിയോ ഏറ്റെടുത്ത് ആരാധകർ

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.സിനിമയേക്കാൾ സോഷ്യൽ മീഡിയയിലെ ഒരു സൂപ്പർ താരങ്ങളാണ് അഹാനയും അനിയത്തിമാരും അടങ്ങുന്ന കുടുംബം. തരാൻ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.ഇപ്പോഴിതാ അഹാന പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.അലാവുദ്ധീൻ കഥയിലെ രാജകുമാരിയായിട്ട് വേഷമിട്ടാണ് താരം പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.ഗ്ലാമറസ്സായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.എവിടെ എന്റെ അലാവുദ്ധീനും മാന്ത്രിക വിളക്കും മാന്ത്രിക പരവതാനിയും ആ കുരങ്ങനും എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്.കൂടാതെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്..

താരത്തിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ വിഡിയോയ്ക്ക് അരലക്ഷത്തിൽ അതികം കാഴ്ചക്കാരെയാണ് ലഭിച്ചത്.കറുത്ത വേഷമണിഞ്ഞെത്തിയിരിക്കുന്ന താരത്തിന്റെ ലുക്ക് ഗംഭീരമെന്നാണ് ആരാധകർ പറയുന്നത്.എന്നാൽ പതിവു പോലെ ചുരുക്കം ചില ആളുകൾ വിമർശനവുമായി പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *