മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തന്റെ സാനിധ്യം അറിയിച്ച നടിയാണ് ഇനിയ. മലയാളത്തിൽ ചെറിയ വേഷങ്ങളാണ് താരം ആദ്യം അഭിനയിച്ചത്. പക്ഷേ പിന്നീട് തമിഴിൽ മികച്ച അവസരങ്ങളും വേഷങ്ങളും താരത്തെ തേടിയെത്തി. 2015 മുതലാണ് താരം വീണ്ടും മലയാളത്തിൽ സജീവമായി തുടങ്ങുന്നത്.അമർ അക്ബർ അന്തോണിയിൽ ബാർ ഡാൻസറായി ഒരു പാട്ടിൽ എത്തിയ ഇനിയ പിന്നീട് ബിജു മേനോന്റെ നായികയായി സ്വർണകടുവയിൽ അഭിനയിച്ചു.
View this post on Instagram
അവസാനമായി മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് നിൽക്കുകയാണ് ഇനിയ. സമൂഹ മാധ്യമങ്ങളിൽ വളരെ ആരാധകരുള്ള ഇനിയ ധാരാളം ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയിൽ നാടൻ വേഷങ്ങളിലാണ് താരം കൂടുതൽ അഭിനയിച്ചിട്ടുള്ളതെങ്കിലും ഒരു മോഡൽ കൂടി ആയിരുന്നത് കൊണ്ട് തന്നെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇനിയ ചെയ്യാറുണ്ട്.
View this post on Instagram
താരം പങ്കുവെയ്ക്കുന്ന മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുളള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
View this post on Instagram
മഞ്ഞ ഗൗണിൽ അതീവ ഗ്ലാമറസ് ആയാണ് താരത്തെ കാണാൻ കഴിയുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ റിപ്പയയുടെ മേക്കോവറിൽ കിടിലം ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിസ്റ്റായ ഗാസു കോസ്റ്റിയൂം ഡിസൈനിങ് സ്റ്റുഡിയോ ആണ് താരത്തിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അലക്സ് ജൂഡ്സൺ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
View this post on Instagram