Cinema

‘സുൽത്താനാ’യി തിളങ്ങി കാർത്തി,തകർപ്പൻ പ്രകടനവുമായി ലാലും ഹരീഷ് പേരടിയും;ടീസർ പുറത്ത്

തമിഴ് സൂപ്പർ താരം കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുല്‍ത്താൻ’.ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണൻ ആണ്.ആക്‌ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.മലയാളി താരങ്ങളായ ലാൽ, ഹരീഷ് പേരടി എന്നിവരും ചിത്രത്തിലുണ്ട്. വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം ഏപ്രിൽ ആദ്യം തിയറ്ററുകളിലെത്തും.കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണ് സുൽത്താൻ.

Leave a Reply

Your email address will not be published. Required fields are marked *