Cinema

കറുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും;സ്റ്റൈലിഷായി കനിഹ

ഒരു സമയത്ത് തിയേറ്ററുകളെ ഇളക്കി മറിച്ച മമ്മൂട്ടി ചിത്രമായിരുന്നു പഴശ്ശിരാജ. ഈ ചിത്രത്തിലെ ‘കൈതേരി മാക്കം’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടംനേടിയ നടിയാണ് കനിഹ. വിവാഹ ശേഷമാണ് താരത്തെ തേടി മികച്ച കഥാപാത്രങ്ങൾ എത്തിയത്. ഭാഗ്യദേവത ആയിരുന്നു അതിന് ശേഷമുള്ള കനിഹയുടെ ആദ്യ ചിത്രം.തുടർന്ന് പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദർസ്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചു കനിഹ. കരിയർ ആരംഭിച്ചത് തമിഴ് സിനിമയിലൂടെ ആണെങ്കിലും മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ബ്രഹ്മണ്ഡ ചിത്രമായ മാമാങ്കത്തിലാണ് കനിഹ അവസാനമായി അഭിനയിച്ചത്. വിവാഹിതയായി ഒരു മകനുണ്ടെങ്കിലും കനിഹ ഫിറ്റ്നെസ്സിൽ വളരെ ശ്രദ്ധ പുലർത്തുന്ന ആളാണ്. കൃത്യമായ വ്യായാമവും അതുപോലെ വർക്ക് ഔട്ടും യോഗയുമൊക്കെ ചെയ്യുന്ന ഒരാളാണ് താരം.

അതിനാൽ തന്നെ 38 വയസ്സുകാരിയാണെന്ന് കനിഹയെ കണ്ടാൽ ഒരിക്കലും പറയുകയുമില്ല.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന് തെളിവാണ്. കൂളിംഗ് ഗ്ലാസ് വച്ച് ബ്ലാക്ക് ടീഷർട്ടിൽ കിടിലം ലുക്കിലാണ് കനിഹയെ കാണാൻ പറ്റുക. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു നടിമാരുൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *