Cinema

മുണ്ടു മടക്കിക്കുത്തി കളരി മുറയില്‍ ‘നെയ്യാറ്റിൻകര ​ഗോപൻ’;’ആറാട്ട്’ ഒദ്യോഗിക പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായെത്തുന്നത് .ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി.എന്നാൽ പുറത്തിറക്കി നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനകം ആയിരക്കണക്കിനാളുകൾ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തത്.

32 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പാലക്കാട്ടും ഊട്ടിയിലുമടക്കം അറുപത്തിയെട്ട് ദിവസത്തെ ഷൂട്ടിങ്ങാണ് ഇതിനോടകം പൂർത്തിയാക്കിയത്.ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആക്ഷൻ, കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *