Cinema

‘ടൈമര്‍ പോലും ശരിയാകുന്നില്ല’;സെൽഫികളുമായി ഗീതു മോഹൻദാസ് (വൈറൽ)

സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കും ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.സ്റ്റൈലൻ സെൽഫികൾ ആണ് എല്ലാവരും തങ്ങളുടെ ആരാധകർക്കായി പങ്കുവെയ്ക്കാറുള്ളത്. എന്നാൽ തന്റെ ജീവിതത്തിലെ സെൽഫി ‘ദുരന്ത’ത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകയും നടിയുമായ ഗീതു മോഹൻദാസ്. സെൽഫി എടുക്കുന്നതു തന്നെ ഉപേക്ഷിക്കുകയാണെന്നാണ് താരം പറയുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം തന്റെ ‘ദുഃഖം’ പോസ്റ്റ് ചെയ്തത്. ‘ദുരന്തമായിപ്പോയ തന്റെ സെൽഫികളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായ നിമിഷത്തിൽ സെൽഫി ക്ലിക്ക് ചെയ്യുന്ന കല. ഞാൻ ഇത് ഉപേക്ഷിക്കുന്നു. ടൈമർ പോലും ശരിയായി വർക്ക് ചെയ്യുന്നില്ല’- എന്നാണ് ​ഗീതു പങ്കുവെച്ച പരാതി.

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

എന്തായാലും താരം പങ്കുവെച്ച പോസ്റ്റിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.രഞ്ജിനി ജോസ്, വിമല രാമൻ,നവ്യ നായർ,പത്രലേഖ തുടങ്ങിയ നിരവധി താരങ്ങളാണ് പ്രതികരണവുമായി എത്തിയത്. ഇത് വൻ തമാശയാണെന്നും ചിരി നിർത്താനാവുന്നില്ല എന്നുമായിരുന്നു നവ്യയുടെ പ്രതികരണം. കേൾക്കുന്നുണ്ടോയെന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സംവിധായികയാകുന്നത്.മൂത്തോൻ ആണ് ഗീതു മോഹൻദാസ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്‍ത ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *