ചിരഞ്ജീവിയെ നായകനാക്കി കൊരടാല ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആചാര്യ.ആരാധകരെ ആകാംക്ഷയിലാക്കി റാം ചരണും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഇപ്പോളിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.
അച്ഛനും മകനും മുഴുനീള കഥാപാത്രങ്ങളായി തന്നെ എത്തുന്ന ചിത്രത്തിൽ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിട്ടാണ് ചിരഞ്ജീവി എത്തുന്നത്. സിദ്ധ എന്നാണ് രാം ചരണിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായികയായി എത്തുന്നത്. ബോളിവുഡ് താരം സോനു സൂതാണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്.