Cinema

ജ്യോത്സന പാടിയ ‘ഹോ ജാനേ ദേ’;വീഡിയോ വൈറൽ

കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരട് 357.ചിത്രത്തിനായി ജ്യോത്സന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.’ഹോ ജാനേ ദേ’ എന്ന് തുടങ്ങുന്ന ഗാനമാണ് തരംഗമാകുന്നത്.പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ലൂസിഫറിലെ മെഗാഹിറ്റ് ഗാനമായ ‘റഫ്താര’ പാടി മലയാളികളെ അമ്പരിപ്പിച്ച ജ്യോത്സനയുടെ മറ്റൊരു സൂപ്പർഹിറ്റ് ഗാനമാണ് മരടിലെത്തി. ഉണ്ണിമുകുന്ദനാണ് ‘ഹോ ജാനേ ദേ’ ഗാനരചന നടത്തിയത്. സാനന്ദ് ജോർജ്ജ് ഗ്രേസ് ആണ് സംഗീത സംവിധാനം.’ഹോ ജാനേ ദേ’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.റിലീസായി ആദ്യ ദിനം തന്നെ രണ്ട് ലക്ഷം കാഴ്ചക്കാരെയാണ് വിഡിയോയ്ക്ക് ലഭിച്ചത്.

അനൂപ് മേനോൻ,മനോജ് കെ ജയൻ,ധർമ്മജൻ ബോൾഗാട്ടി,സെന്തിൽ കൃഷ്ണ,ബൈജു സന്തോഷ്,സാജിൽ,ഷീലു എബ്രഹാം,നൂറിൻ ഷെരീഫ് ഹരീഷ് കണാരൻ,സുധീഷ്,ശ്രീജിത്ത് രവി,കൈലാഷ്,ജയൻ ചേർത്തല,മനുരാജ് അഞ്ജലി,സരയു, എന്നിവരാണ് സിനിമയിലെ താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *