വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽ തേടി അലയുന്ന യുവാവിന്റെ കഥപറയുന്ന ഹ്രസ്വചിത്രമാണ് ‘മെലോഡ്രാമ’.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അക്ഷയ് ശ്യാം ആണ്.ശരത് പയ്യാവൂർ ആണ് ഛായാഗ്രഹണം.ചിത്രത്തിന്റെ തിരക്കഥയും അക്ഷയ് ശ്യാം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസം കഴിഞ്ഞ് തൊഴിൽ തേടി അലയുന്ന ശരാശരി ഇന്ത്യൻ യുവജനങ്ങുടെ പ്രതിനിധിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പ്രായഭേദമന്യേ വൈവിദ്യമാർന്ന കഥാപാത്രങ്ങൾ ഒരു പ്രത്യേക പ്ലാറ്റ്ഫോമിൽ കലഹിക്കുമ്പോഴുള്ള രസചരടുകളും മാനുഷിക വികാരങ്ങളും മൂല്യങ്ങളുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ കാഴ്ചക്കാരിലേക്ക് എത്തിക്കുവാൻ ഈ ഹ്രസ്വചിത്രത്തിന് കഴിയുന്നു എന്നാണ് ‘മെലോഡ്രാമ’യുടെ പ്രത്യേകത.