Cinema

പുതിയ മേക്കോവറിൽ സംയുക്ത വർമ്മ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമ്മയും. 2002-ൽ ആയിരുന്നു ഇവരുടെ വിവാഹം. ഒന്ന്-രണ്ട് ചിത്രങ്ങളിൽ നായികാനായകന്മാരായി ഒരുമിച്ച് അഭിനയിച്ച ഇരുവരും പ്രണയിച്ച് കുടുംബങ്ങളുടെ സമ്മതത്തോടെ പിന്നീട് വിവാഹിതരാവുക ആയിരുന്നു.

വിവാഹശേഷം സംയുക്ത വർമ്മ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ബിജു മേനോൻ സിനിമയിൽ സജീവമാണ്.ബിജു മേനോനെ തേടി മികച്ച കഥാപാത്രങ്ങളാണ് എത്തിയത് . എന്നാൽ സംയുക്ത സിനിമയിൽ മൂന്ന് വർഷം മാത്രമേ അഭിനയിച്ചിട്ടുളളൂ.

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma)

സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യപ്പെടാറുണ്ട്. ദക്ഷ ധാർമിക് എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സംയുക്ത. തന്റെ പുതിയ വിശേഷങ്ങളും യോഗ ചെയ്യുന്ന ഫോട്ടോസും അതുപോലെ ,മറ്റു സന്തോഷങ്ങളും സംയുക്ത അതിലൂടെ ആരാധകരോടിയൊപ്പം പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma)

ഇപ്പോഴിതാ പുതിയ ഹെയർ സ്റ്റൈലിൽ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. നീളമുടികാരിയായ സംയുക്ത മുടി മുറിച്ച് പുതിയ മേക്കോവറിൽ കിടിലം ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. മകൻ ദക്ഷ ധാർമികും അമ്മയ്‌ക്കൊപ്പം ചിത്രത്തിലുണ്ട്. ഫോട്ടോസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *