അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഒരു പാട്ടുകാരിയായി അറിയപ്പെടാൻ ആഗ്രഹിച്ച താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് മഡോണ.എന്തായാലും മഡോണ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ബെഡ് റൂം വെയർ ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് മഡോണ പോസ്റ്റ് ചെയ്തത്. മുന്നാറിലെ വിൽമൗണ്ട് എന്ന സ്ഥലത്ത് നിന്നുമുള്ള ചിത്രങ്ങളാണ് മഡോണ പങ്കുവച്ചിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ആണ് മഡോണ മൂന്നാർ പോയിരിക്കുന്നത്. വിത്ത് മൈ ടീമെന്നാണ് ഫോട്ടോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ.
.പ്രേമം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം തമിഴിൽ വിജയ് സേതുപതി നായകനായ ‘കാതലും കടന്തു പോഗും’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു.അതൊരു സൂപ്പർഹിറ്റ് ചിത്രമായി മാറുകയും ചെയ്തു. തുടർന്ന് മലയാളത്തിൽ നടൻ ദിലീപിനോടൊപ്പം അഭിനയിച്ച രണ്ടാമത്തെ മലയാള ചിത്രമായ കിംഗ് ലയറിലെ പ്രകടനവും ഏറെ മികച്ചതായിരുന്നു. പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മഡോണ അഭിനയിച്ചിട്ടുണ്ട്.