Cinema

രജീഷ വിജയൻ പ്രധാനവേഷത്തിലെത്തുന്ന ‘ലവ്’;പുതിയ ടീസർ പുറത്തിറങ്ങി

ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാനവേഷത്തിൽ എത്തുന്നു. യു.എ.ഇയിൽ ഒക്ടോബറിൽ റിലീസായ ചിത്രമാണിത്.അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജനുവരി 29-ന് കേരളത്തിൽ ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.കോവിഡ് പ്രതിസന്ധ്യകൾക്ക് ഇടയിൽ ഷൂട്ട് ചെയ്ത ആദ്യമായി പുറത്തിറങ്ങുന്ന ചിത്രമാണ് ലവ്.ഒരു ഫ്ലാറ്റിലെ മുറികളിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ കഥ.ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *