Cinema

താടിയും മുടിയും നീട്ടി വളർത്തി മമ്മൂട്ടി;ലൊക്കേഷൻ ചിത്രം വൈറൽ

കോവിഡ് വ്യാപനം മൂലം നിർത്തിവെച്ചിരുന്നു സിനിമ ചിത്രീകരണവും റിലീസുമെല്ലാം സംസ്ഥാനത്ത് വീണ്ടും പുനരാംഭിച്ചിരിക്കുകയാണ്.ഇപ്പോഴിത് പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും സിനിമാചിത്രീകരണത്തിനായി ലൊക്കേഷനിലെത്തിയിരിക്കുകയാണ്.

സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ‘വണ്ണി’ന്‍റെ ലൊക്കേഷനിലാണ് മമ്മൂട്ടി എത്തിയത്.കോവിഡിനു മുന്‍പ് തന്നെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.ഒറ്റ ദിവസം കൊണ്ട് തന്നെ മമ്മൂട്ടി പങ്കെടുക്കേണ്ട രംഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിലേക്കെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. സ്വന്തം റേഞ്ച് റോവര്‍ ഡ്രൈവ് ചെയ്താണ് താരം ഷൂട്ടിങ് സെറ്റിൽ എത്തിയത്. കൊവിഡ് കാലത്തെ താടിയും മുടിയും നീട്ടിയ ലുക്കില്‍ത്തന്നെയാണ് അദ്ദേഹം ‘വണ്ണി’ന്‍റെ ലൊക്കേഷനിൽ എത്തിയത്. സണ്‍ ഗ്ലാസും മാസ്‍കും ധരിച്ച് മുടി പോണിടെയ്‍ല്‍ കെട്ടിയിരിക്കുന്ന മമ്മൂട്ടിയെ ദൃശ്യങ്ങളിൽ കാണാം. ചിത്രത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്നാണ് സിനിമയിൽ മമ്മുട്ടി കഥാപാത്രത്തിന്‍റെ പേര്. ചിത്രം മാര്‍ച്ച് 11ന് ചിത്രം ആരാധകരിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *