Cinema

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’;ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ : മഹത്തായ ഭാരതീയ അടുക്കള.ജനുവരി 15ന് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമകാലിക കേരളത്തിലെ പ്രശ്ങ്ങൾ ചിത്രത്തിൽ തെളിഞ്ഞു കാണാം.അടുക്കളയിൽ ഹോമിക്കുന്ന ജീവനുകൾ, ശബരിമല അടക്കമുള്ള വിഷങ്ങൾ ചിത്രത്തിൽ പ്രതിഫലിച്ച് കാണുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

ചിത്രത്തിൻറെ ഛായഗ്രാഹകൻ സാലു കെ തോമസ് ആണ് ,എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിർമിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *