Cinema

ഹൂല ഹൂപ്പിൽ തകർത്താടി അഹാന; കോവിഡിനോട് പൊരുതി ജയിച്ചത് ആഘോഷമാക്കി താരം (വിഡിയോ)

പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് നടി അഹാന കൃഷ്ണ. കോറോണയെ തോൽപ്പിച്ച് മടങ്ങിയെത്തിയതിന് പിന്നാലെ വീണ്ടും ആരാധകരെ രസിപ്പിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരം. ഇത്തവണ ഹൂല ഹൂപ്പുമായാണ് അഹാനയുടെ പ്രകടനം.

അഹാനയുടെ ഡാൻസ് വിഡിയോ അമ്മ സിന്ധു കൃഷ്ണയാണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. എത്ര തവണ റീടേക്ക് വേണ്ടിവന്നാലും യാതൊരു തടസ്സവും പറയാതെ കൂടെ നിൽക്കുന്ന ഒരേയൊരു ആൾ ആണ് അമ്മ എന്ന ക്യാപ്ഷ്യനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വീട്ടിലെ സ്വീകരണ മുറിയിൽ വച്ചാണ് താരത്തിന്റെ പ്രകടനം.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടാഴ്ചയിലേറെ ക്വാറന്റീനിലായിരുന്നു താരം.ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *