Cinema

ഐടി ജീവനക്കാർ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം;വൈറലായി ‘സൂര്യ’

കൊച്ചി ഇൻഫോപാർക്കിലെ ഐടി ജീവനക്കാർ ചേർന്നൊരുക്കിയ മ്യൂസിക്കൽ ഷോർട് ഫിലിമാണ് സൂര്യ.ചിത്രം പറയുന്നത് ഐടി മേഖലയിൽ ജോലി ചെയ്യുന്ന സൂര്യയുടെയും വർഷങ്ങൾക്ക് ശേഷം തന്നെ കാണാനായെത്തുന്ന സുഹൃത്ത് ആരതിയുടെയും കഥ പറയുന്നു.സിനിമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിജോ ജോസ് ആണ്. ചിത്രത്തിൽ 2 ഗാനങ്ങളാണ് ഉള്ളത്.

സൗഹൃദത്തേയും പ്രണയത്തെയും മനോഹരമായി വർണിക്കുന്ന ഈ ഗാനങ്ങൾ രചിച്ചത് ദിവ്യ ടി. വാസ് ആണ്. അജേഷ് തോമസ് ഈണം നൽകി റോബിൻ കുഞ്ഞുക്കുട്ടി മിക്സിങ് നിർവഹിച്ച ഈ 2 ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഷോർട് ഫിലിമിനായി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഗായത്രി അശോകനും,സഞ്ജയ്‌ ചിറങ്ങാട്ടും ആണ്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *