Cinema

മൂന്ന് ദിവസംകൊണ്ട് നേടിയത് മൂന്ന് മില്യണിലധികം കാഴ്ചക്കാരെ;വൈറലായി ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’

അനുപമ പരമേശ്വരന്റെ തിരിച്ചുവരവ് ആഘോഷമാക്കി മലയാളികൾ. താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. ജനുവരി 9ന് യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് മൂന്ന് മില്യണിലധികം കാഴ്ചക്കാരെയാണ്. ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിൽ ഹക്കീം ഷാജഹാന്‍ ആണ് നായകന്‍. 29 മിനിറ്റ് 36 സെക്കൻഡ് ആണ് ചിത്രത്തിൻറെ ദൈർഖ്യം.

പ്രേമം, ജോമോന്‍റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുപമ പരമേശ്വനെ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. അബ്ദുള്‍ റഹീം ഛായാഗ്രഹണവും ലിജിന്‍ ബാബിനോ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *