Cinema

ഗ്ലാമറസ് ലുക്കിൽ നടി മാളവിക മോഹനൻ;ചിത്രങ്ങൾ ഏറ്റെടുത്ത് വിജയ് ആരാധകർ

കേരളത്തിൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതോടെ സിനിമ പ്രേമികൾ ഏറെ സന്തോഷത്തിലാണ്. ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമായ തമിഴ് നടൻ ഇളയദളപതി വിജയ്‌യുടെ മാസ്റ്റർ ഈ മാസം 13-ന് തന്നെ ആരാധകരിലേക്കെത്തുമെന്ന് ഉറപ്പായി .മുഖ്യമന്ത്രിയുമയി നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.കേരളത്തിലുള്ള വിജയ് ആരാധകരെ തെല്ലൊന്നുമല്ല ഈ വാർത്ത സന്തോഷപ്പെടുത്തുന്നത്.ഇപ്പോഴിതാ മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങൾ വളരെ തിരക്കുകളിലാണ്. മലയാളിയായ മാളവിക മോഹനനാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത്.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

മാസ്റ്റർ പ്രൊമോഷൻ ഷൂട്ടിനായി ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അതിന്റെ ഫോട്ടോസ് മാളവിക തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഷോർട്ട്സും ടോപ്പും ധരിച്ചാണ് താരം പ്രൊമോഷൻ ഷൂട്ടിൽ എത്തിയിരിക്കുന്നത്. പ്രണിത ഷെട്ടിയാണ് മാളവികയുടെ കോസ്റ്റിസ് ഒരുക്കിയിരിക്കുന്നത്.ശ്രേയൻസ് ദുനഗർവാളാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.മേക്കപ്പ് ചെയ്തത് കരിഷ്മ ബജാജാണ്.എന്തായാലും മാളവിക പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

വിജയ്, മാളവിക എന്നിവർക്ക് പുറമേ വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മക്കൾ സെൽവൻ വിജയ് സേതുപതി, ശാന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ആൻഡ്രിയ, നാസ്സർ, ഗൗരി ജി കിഷൻ അങ്ങനെ തുടങ്ങി ഒരുപാട് പേർ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

Leave a Reply

Your email address will not be published. Required fields are marked *