വെബ് സീരീസുകൾക്ക് സോഷ്യൽ മീഡിയയിൽ വാൻ സ്വീകാര്യതയാണ് ലഭിക്കുന്നത് ഒന്ന്-രണ്ട് വർഷങ്ങൾ മാത്രമേ ആയിട്ടോളൂ ഓൺലൈനിൽ വെബ് സീരീസുകളുടെ വരവ് ആരംഭിച്ചിട്ട്. കരിക്ക് എന്ന ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ കമ്പനിയാണ് മലയാളത്തിൽ ആദ്യ വെബ് സീരീസുമായി എത്തുന്നത്.
View this post on Instagram
കരിക്കിനോടൊപ്പം തന്നെ സോഷ്യൽ ശ്രദ്ധ നേടിയ ഒരു ടീമായിരുന്നു പൊന്മുട്ട എന്ന വീഡിയോ പ്രൊഡക്ഷൻ കമ്പനി. പൊൻമുട്ടയുടെ വെബ് സീരീസും മലയാളികൾ ഏറ്റെടുക്കുകയും പ്രേക്ഷകർ അതിലെ അഭിനേതാക്കളെ തിരിച്ചറിഞ്ഞ് തുടങ്ങുകയും ചെയ്തു. അതിലെ അഭിനയത്തിലൂടെ യുവാക്കളുടെ മനം കവർന്ന താരമായിരുന്നു ഹരിത പാറോക്കോട്.
View this post on Instagram
പൊന്മുട്ടയുടെ പല വീഡിയോസിലും ഹരിതയെ കാണാൻ കഴിയുമായിരുന്നു. വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയത്തിലൂടെയാണ് ഹരിത മലയാളികൾക്ക് പ്രിയപെട്ടവളായി മാറിയത്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പേരാണ് ഹരിതയെ ഫോളോ ചെയ്യുന്നത്. ഹരിതയുടെ പുതിയ ഫോട്ടോസിനും വിശേഷങ്ങൾക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
View this post on Instagram
ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിലുള്ള ഹരിതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. പൊന്മുട്ടയിൽ നിന്ന് മാറിയ ഹരിത ഇപ്പോൾ കേമി എന്ന യൂട്യൂബ് ചാനലിൽ വെബ് സീരീസുകളും അതുപോലെ വീഡിയോകളും ചെയ്യുകയാണ്. മിക്ക വിഡിയോയ്ക്കും ലക്ഷത്തിൽ കൂടുതൽ കാഴ്ചക്കാരാണ് അതിലുള്ളത്.
View this post on Instagram
100 ഡിഗ്രി സെൽഷ്യസ് എന്ന സിനിമയിൽ ചെറിയ വേഷത്തിൽ താരം എത്തിയിട്ടുണ്ട്. വെബ് സീരീസുകളിലെ മികച്ച പ്രകടനത്തിലൂടെ സിനിമയിലേക്ക് താരം എത്തുമെന്നാണ് താരത്തിന്റെ ആരാധകരുടെ പ്രതീക്ഷ.