Cinema

മാസ്റ്ററുമായി വിജയ്,പ്രതീക്ഷയോടെ ആരാധകർ; രണ്ടാമത്തെ പ്രൊമോ പുറത്തിറങ്ങി

ആരാധകരെ ആവേശത്തിലാക്കി തലപതി വിജയിയുടെ മാസ്റ്ററിലെ രണ്ടാമത്തെ പ്രൊമോ റിലീസ് ചെയ്തു.തിയേറ്ററുകൾ തുറക്കാനായി വിജയ് ആരാധകർ കാത്തിരിക്കെയാണ് ആകാംഷ വർധിപ്പിച്ച് ചിത്രത്തിന്റെ പുതിയ പ്രമോ വീഡിയോ എത്തിയിരിക്കുന്നത്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍’.വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.


ചിത്രം ഒരുക്കിയിരിക്കുന്നത് വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ജനുവരി 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *