ദുര്‍ഗ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കണ്‍ഫെഷന്‍ ഓഫ് കുക്കൂസ്’.ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ജിതിന് പ്രകാശ് ആണ്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ പ്രൈം റീൽസിൽ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.ദിനേശ് നീലകണ്ഠൻ രചന നിര്‍വഹിച്ച ചിത്രത്തിൽ വി.കെ പ്രകാശും പ്രധാന വേഷത്തിൽ എത്തുന്നു.
ആന്റണി ജോ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിൽ അലോഷ്യ പീറ്ററിന്റേതാണ് സംഗീതം.എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ടിനു തോമസ് ആണ്.