Cinema

സൂപ്പർഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക്; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിൽ വൻ വിജയമായി മാറിയ ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് വിചിത്തിരന്‍ ടീസര്‍ റിലീസ് ചെയ്തു.
നടൻ ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷ് ആണ് തമിഴ് പതിപ്പിൽ എത്തുന്നത്.തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത് എം.പത്മകുമാർ തന്നെയാണ്.ചിത്രം നിർമിക്കുന്നത് പ്രശസ്ത സംവിധായകൻ ബാലയാണ്.

ഷംന കാസിം, മധു ശാലിനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റു താരങ്ങൾ. അന്തരിച്ച താരം അനിൽ മുരളിയുടെ അവസാനചിത്രം കൂടിയാണിത്. ചിത്രത്തിന് സംഗീതം നൽകുന്നത് ജി.വി. പ്രകാശാണ്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *