Cinema

സൈജു കുറുപ്പ് ചിത്രം ‘ഗാര്‍ഡിയന്‍’;ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

സൈജു കുറുപ്പ് നായകനായി എത്തുന്ന ചിത്രമാണ് ‘ഗാര്‍ഡിയന്‍’.പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മിയ സിജോയ് വർഗീസ്, നയന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്.ഇപ്പോളിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

‘വെൺമതിയെ’ എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ധന്യ പ്രദീപ് ടോം എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രദീപ് ടോം ആണ്.ലിബിൻ സ്കറിയ, കീർത്തന എസ്.കെ. എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് .

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *