മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദീപ്തി സതി. വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെയാണ് താരം ആദ്യ സിനിമയിൽ എത്തുന്നത്. വ്യത്യസ്തമായൊരു കഥാപാത്രമാണ് നീന എന്ന ചിത്രത്തിൽ ദീപ്തി അവതരിപ്പിച്ചത്.
View this post on Instagram
സിനിമ മികച്ച വിജയം നേടിയില്ലെങ്കിലും താരത്തിന്റെ കഥാപാത്രത്തിന്റെ പ്രതേകത കൊണ്ട് ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായി. തുടർന്ന് കന്നഡ ചിത്രമായ ജാഗുവറിൽ അഭിനയിച്ച ദീപ്തി മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറിൽ അഭിനയിക്കുകയും അതുപോലെ ദുൽഖറിന്റെ നായികയായി സോളോയിലും അഭിനയിക്കുകയും ചെയ്തു.
View this post on Instagram
ഡ്രൈവിംഗ് ലൈസൻസ്,ലവകുശ, ലക്കി തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ദീപ്തിയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ് ആരാധകരായുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം . മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ദീപ്തി സതി ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. അതുപോലെ നല്ലയൊരു നർത്തകി കൂടിയായ ദീപ്തി. സോഷ്യൽ മീഡിയയിൽ ഒരുപാട് ഡാൻസ് വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. നീല ജീൻസും ഷോർട്ട് ടി-ഷർട്ടും ധരിച്ചാണ് ദീപ്തി സതി പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ സത്യൻ രാജനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
View this post on Instagram
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56