Cinema

കാമുകനുമൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് നടി റെബേക്ക;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് റെബേക്ക സന്തോഷ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ റെബേക്ക നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ടേക്ക് ഓഫ്,തിരുവമ്പാടി തമ്പാൻ, ഒരു സിനിമാക്കാരൻ,മിന്നാമിനുങ്ങ് തുടങ്ങിയ ചിത്രങ്ങളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്.സീരിയലിലൂടെ ശ്രദ്ധ നേടുന്നതിന് മുൻപ് തന്നെ ശ്രീജിത്ത് വിജയൻ എന്ന യുവ സംവിധായകനുമായി പ്രണയത്തിലായിരുന്നു റെബേക്ക.

ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ പ്രണയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ഇരുവരുടെയും പ്രണയാദ്രമായ നിമിഷങ്ങൾ ഉള്ള ചില ഫോട്ടോസ് കോർത്തിണക്കി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റെബേക്ക.

‘നീ എന്നെ അകത്തേക്ക് പ്രകാശിപ്പിക്കുന്നു ജൂലൈ 4 പോലെ നിങ്ങളുടെ ചുറ്റുമുള്ളപ്പോഴെല്ലാം ഞാൻ എപ്പോഴും പുഞ്ചിരിക്കുന്നതായി തോന്നുന്നു.. എങ്ങനെയെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു.. നിങ്ങൾ കാരണം ഞാൻ കണ്ണാടിയിൽ നൃത്തം ചെയ്യുകയും ഷവറിൽ പാടുകയും ചെയ്യുന്നത്..’,എന്ന ക്യാപ്ഷ്യനോടെയാണ് റെബേക്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാർഗംകളി എന്ന സിനിമ സംവിധാനം ചെയ്തത് ശ്രീജിത്താണ്.

Leave a Reply

Your email address will not be published. Required fields are marked *