പൃഥ്വിരാജ് കഥാപത്രം കോശി കുര്യന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ”ഈ സ്റ്റേഷനില്‍ താൻ..”,എന്ന് കത്തിക്കയറുന്ന ഡയലോഗിനൊടുവിൽ അവസാനവാക്ക് കയ്യിൽ നിന്ന് വഴുതിപ്പോയ സിഐ സതീഷിനും കോശിക്കും പെട്ടെന്ന് ചിരി വരുന്നു. രണ്ടുപേരും തോളിൽ കൈയ്യിട്ട് പൊട്ടിച്ചിരിക്കുമ്പോൾ ഷൂട്ടിന് ചെറിയ ഇടവേള.
എസ്ഐ അയ്യപ്പൻ സല്യൂട്ട് ചെയ്യുന്നത് പരിശീലിക്കുമ്പോഴും ഇടയിൽ സിഐ സതീഷിന് ചെറിയ ചിരി പൊട്ടുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളകൾക്കിടയിൽ ഉള്ള ഈ ചെറുനർമം പങ്കുവച്ചത് ചിത്രത്തിന്റെ അണിയറക്കാർ തന്നെയാണ്.ഈ വിഡിയോകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.