Cinema

തൂവെള്ള നിറത്തിൽ സുന്ദരിയായി മെറീന മൈക്കിൾ;ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയും മോഡലുമാണ് മെറീന മൈക്കിൾ. മോഡലിംഗ് രംഗത്ത് നിന്നും സിനിമ മേഖലയിലേക്ക് എത്തി തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയാണ് മലയാള സിനിമയിൽ മെറീന. ചെറിയ ചെറിയ വേഷങ്ങളിളുടെ അഭിനയിച്ച് തുടങ്ങിയ മെറീന 2017-ൽ വിനീത് ശ്രീനിവാസൻ ചിത്രം എബിയിൽ നായികയായി എത്തി.

കോമഡി റോളുകളും ക്യാരക്ടർ റോളുകളും വളരെ നന്നായി ഇണങ്ങുന്ന ഒരാളാണ് താരം. അതിനാൽ തന്നെ നായിക കഥാപാത്രങ്ങളേക്കാൾ അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് മെറീനയെ തേടിയെത്തുന്നത്. ദുൽഖർ നായകനായ ‘സംസാരം ആരോഗ്യത്തിന് ഹാനികരം’ എന്ന ചിത്രത്തിലാണ് മെറീന ആദ്യമായി അഭിനയിക്കുന്നത്.

ക്രിസ്തുമസ് ആയതുകൊണ്ട് തന്നെ മെറീന തന്റെ ആരാധകർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നുകൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.തൂവെള്ള നിറത്തിലെ സാരിയുടുത്ത് എത്തിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ കണ്ടിട്ട് ദൈവത്തിന്റെ മാലാഖയെ പോലെയുണ്ടെന്നാണ് ആരാധകർ കമെന്റ് ചെയ്യുന്നത്.അഖിൽ എസ് കിരണാണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പാർവതി രാജാണ് താരത്തിന് ഫോട്ടോഷൂട്ടിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.ഓല ബൗട്ടിക് ആണ് മെറീനയുടെ സാരി കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.

കൂടാതെ മറ്റൊരു ഫോട്ടോഷൂട്ടും താരം പങ്കുവെച്ചിട്ടുണ്ട്.തൂവെള്ള നിറത്തിലുള്ള ലഹങ്ക ധരിച്ചുകൊണ്ടാണ് മെറീന എത്തിയിരിക്കുന്നത്.ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രോഹിദ് കിങ്സ്റ്റൺ ആണ്. കുൻസി സിബിയുടെ കോസ്റ്റിയൂമിൽ അമൃത ലാലാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.ഷഫ്‌ന അമീനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *