ബോളിവുഡിലെ മിന്നും താരം റിച്ചാ ഛദ്ദാ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ‘ഷക്കീല’.സിനിമ സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത് ലങ്കേഷ് ആണ്.ചിത്രം ക്രിസ്മസിന് തീയറ്ററിൽ റിലീസ് ചെയ്യും.ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്ലർ റിലീസ് ചെയ്തു.സിനിമയിൽ ബോളിവുഡ് താരം പങ്കജ് ത്രിപാടി, രാജീവ് പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
നിരവധി അഡള്‍ട്ട് സിനിമകളിൽ അഭിനയിച്ച നടി ഷക്കീലയുടെ ജീവിതമാണ് കഥയാകുന്നത്. 1990കളില്‍ കേരളത്തിലെ വലിയ അഡള്‍ട്ട് ചിത്രങ്ങളിലെ നടിയായിരുന്നു ഷക്കീല. മലയാളം, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളില്‍ നിരവധി സിനിമകളാണ് ഷക്കീല ചെയ്തിരിക്കുന്നത്.