രജീഷ വിജയൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “എല്ലാം ശെരിയാകും”. സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നാളെ ആരംഭിക്കും.
ഷാരിസ്, ഷാൽബിൻ, നെബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് ഔസേപ്പച്ചൻ ആണ്. വെള്ളി മൂങ്ങാ’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘ആദ്യരാത്രി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. തോമസ് തിരുവല്ല, ഡോക്ടർ പോൾ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് നായർ ആണ് ചിത്രത്തിൻറെ സിനിമാറ്റോഗ്രാഫി നിർവഹിക്കുന്നത്.