Cinema

ഫോട്ടോഗ്രാഫര്‍മാരോട് ‘കട്ട കലിപ്പിൽ’ താരപുത്രൻ; വൈറലായി വീഡിയോ

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തഥാജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും.ഇരുവരുടേയും മകന്‍ തൈമൂറിനും ആരാധകര്‍ ഏറെയാണ്. ജനനം മുതല്‍ താരപദവിയിലാണ് തൈമൂര്‍. എന്നാല്‍ എവിടെ എത്തിയാലും പാപ്പരാസികള്‍ തന്റെ വിശേഷം തിരക്കാന്‍ നില്‍ക്കുന്നത് താര പുത്രന് അത്ര ഇഷ്ടമുള്ള കാര്യമല്ല. തന്റെയും അമ്മ കരീന കപൂറിന്റെയും ചിത്രങ്ങൾ പകർത്താൻ നിന്ന ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യപെടുന്ന തൈമൂറിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളിൽ വൈറലാവുന്നത്.

അമ്മ കരീനയുടെ കൈപിടിച്ച് കാറില്‍ നിന്ന് ഇറങ്ങിയ തൈമൂര്‍ ചുറ്റും കൂടി നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെയാണ് കണ്ടത്. നോ ഫോട്ടോ എന്ന് ഉറക്കെ വിളിച്ചു പറയുന്ന മകനെ കരീന സമാധാനിപ്പിക്കുന്നതും കാണാം. ഫോട്ടോ എടുക്കാനായി കൂടി നിൽക്കുന്നവരെ ചവിട്ടാന്‍ കാല്‍ പൊക്കുന്നത് ഇടിക്കുമെന്ന് കൈചുരുട്ടി ഭീഷണിപ്പെടുത്തുന്നുമുണ്ട് കുട്ടിത്താരം.എന്തായാലും ആരാധകരുടെ മനം കവരുകയാണ് തൈമൂറിന്റേതായി എപ്പോൾ പുറത്തുവന്ന വിഡിയോ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ഇതിന് മുന്‍പ് തന്റെ ഫോട്ടോ എടുക്കരുതെന്ന് താരപുത്രൻ പാപ്പരാസികളോട് പറഞ്ഞിട്ടുണ്ട്. ജനിച്ചതുമുതല്‍ ക്യാമറ നിരീക്ഷണത്തിലാണ് ഈ കുഞ്ഞ്. മീഡിയ അറ്റന്‍ഷനില്‍ തൈമൂറിന് ഒട്ടും താല്‍പ്പര്യമില്ലെന്നും സാധാരണ കുട്ടിയായിരിക്കാനാണ് അവന്‍ താല്‍പ്പര്യപ്പെടുന്നതെന്നും നേരത്തെ സെയ്ഫ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും സെയ്ഫും കരീനയും.കഴിഞ്ഞ ദിവസം കരീന പങ്കുവെച്ച നിരവയർ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *