Cinema

കർഷകനായി ജയൻ രവി;ഇരുപത്തിയഞ്ചാം ചിത്രം ഭൂമിയിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ജയം രവി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് “ഭൂമി”.ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നിധി അഗർവാൾ ആണ്. ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത് ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. കോമാളി എന്ന സിനിമയ്ക്ക് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണിത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ ജയം രവി ഒരു കർഷകന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റോമിയോ ജൂലിയറ്റിനും, ബോഗനും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രം നിർമിക്കുന്നത് ഹോം മൂവി മേക്കേഴ്‌സ് ആണ്. നിധി അഗർവാളിന്റെ ആദ്യ തമിഴ് ചിത്രമാകും ഇത്. ഹിന്ദിയിലും, തെലുങ്കിലും അഭിനയിച്ച നിധിയുടെ അവസാന ചിത്രം ഐ സ്മാർട്ട് ശങ്കർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *