Cinema

അതീവ ഗ്ലാമറസ് ലുക്കിൽ നടി ഇനിയ;ആരാധകരെ ഞെട്ടിച്ച് വീണ്ടും ഫോട്ടോഷൂട്ട്

ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് ഇനിയ. മലയാളത്തിനേക്കാൾ തമിഴിൽ നിന്നാണ് താരത്തെ തേടി മികച്ച അവസരങ്ങൾ എത്തിയത്. അത് വേണ്ടവിധം ഉപയോഗിക്കാനും ഈയയ്ക്കായി. 2011-ൽ പുറത്തിറങ്ങിയ ‘വാഗൈ സൂടാ വാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് നേടുകയും ചെയ്തു.

തമിഴിൽ മികച്ച വേഷങ്ങൾ ലഭിച്ചതോടെ ഇനിയയെ തേടി മലയാളത്തിൽ നിന്നും അവസരങ്ങളെത്തി. അമർ അക്ബർ അന്തോണിയിലെ ബാർ ഡാൻസറായി വന്ന് പ്രേക്ഷകരെ തനിക്ക് ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങാൻ പറ്റുമെന്ന് താരം തെളിയിച്ചു. ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ നായികയായി ഇനിയ അഭിനയിച്ചു.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ആരാധകർക്കായി നിരവധി ഫോട്ടോഷൂട്ടുകൾ തരാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

നാടൻ വേഷങ്ങളിലും അതുപോലെ മോഡേൺ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും താരം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇനിയയുടെ പുതിയ ഫോട്ടോഷൂട്ടുകൾ കണ്ട ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഈ തവണ അതീവ ഗ്ലാമറസ് ലുക്കിൽ തന്നെയാണ് വീണ്ടും താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.

മോഡലിംഗ് രംഗത്ത് നിന്നുമാണ് ഇനിയ സിനിമ മേഖലയിലേക്ക് എത്തുന്നത്. ഡാർക്ക് ചുവപ്പ് നിറത്തിലുള്ള ഗൗണിൽ ആരാധകരെ കണ്ണുകൾക്ക് വിസ്മയം തീർത്താണ് പുതിയ ഫോട്ടോഷൂട്ടിൽ താരം എത്തിയത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലാമിയ സി.കെയാണ് ഫോട്ടോഷൂട്ടിന്റെ സ്റ്റൈലിസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *