Cinema

നിറവയര്‍ സെല്‍ഫിയുമായി ബോളിവുഡ് താരം കരീന;ചിത്രം ഏറ്റെടുത്ത് ആരാധകർ

രണ്ടാമത്തെ കുഞ്ഞ് അഥിതിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിന്റെ പ്രിയ താരജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. ആരാധകരുടെ കാത്തിരിപ്പും ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ കരീനയുടെ പുതിയ സെൽഫിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

പരസ്യ ചിത്രീകരണത്തിനിടെ താരം പകർത്തിയതാണ് പുതിയ ചിത്രം. നിറവയർ പുറത്തുകാണിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു. ഹൃദയം അലിയിക്കുന്ന ചിത്രമാണിതെന്ന് ആരാധകരുടെ പ്രതികരണം.

നിരവധി ആളുകളാണ് കരീനയ്ക്ക് ആശംസകളും പ്രാർത്ഥനകളും നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്.ഇവർ രാജ്ഞി എന്നാണ് നടിയെ വിശേഷിപ്പിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത മണിക്കൂറുകൾക്കകം നാല് ലക്ഷത്തോളം ആളുകളാണ് ലൈക്കടിച്ചിരിക്കുന്നത്.

ഓഗസ്റ്റിൽ സെയ്ഫ് അലി ഖാനും കരീന കപൂറും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്.

“ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് !! എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി.”-ഇരുവരും കുറിച്ചു. സെയ്ഫും കരീനയും 2012 ഒക്ടോബറിൽ ആണ് വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *