Cinema

‘ഞങ്ങളുടെ വിവാഹത്തിന് 18 തികഞ്ഞു’;ചിത്രങ്ങൾ പങ്കുവെച്ച് പൂര്‍ണിമയും ഇന്ദ്രജിത്തും

മലയാള സിനിമ പ്രേമികൾക്ക് ഏറ്റവും ഇഷ്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും.ഇരുവരുടെയും 18ാം വിവാഹവാര്‍ഷികമാണ് ഇന്ന് .വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് പങ്കുവെച്ച ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.സ്‌പെഷ്യല്‍ ദിനത്തില്‍ പൂര്‍ണിമ പങ്കുവെച്ച ഫോട്ടോസാണ് ആരാധകരുടെ മനം കവരുന്നത്. തങ്ങളുടെ വിവാഹത്തിന് പ്രായപൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ളതാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കടല്‍ തീരത്തു നില്‍ക്കുന്ന ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് ചിത്രത്തില്‍. സീക്വന്‍സ് പതിച്ച സ്ലീവ് ലസ് വസ്ത്രത്തില്‍ അതിമനോഹരിയാണ് പൂര്‍ണിമ എത്തിയിരിക്കുന്നത്. പ്രിന്റഡ് ഷര്‍ട്ടാണ് ഇന്ദ്രജിത്തിന്റെ വേഷം. ഞങ്ങളുടെ വിവാഹത്തിന് 18 തികഞ്ഞു, ഇപ്പോള്‍ പൂര്‍ണമായും നിയമപരമായി- എന്ന ക്യാപ്ഷ്യനോടെയാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

ഇത് കൂടാതെ സൂപ്പര്‍ഹിറ്റ് സിനിമ ദില്‍വാനേ ദുല്‍ഹനിയ ലേ ജായേങ്കേയിലെ ഒരു ഡയലോഗും പങ്കുവെച്ച പോസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാ സിമ്രന്‍ ജാ, ജീ ലേ ആപ്‌നി സിന്തഗി എന്നാണ് പൂര്‍ണിമ കുറിച്ചിരിക്കുന്നത്. ഇരുവർക്കും വിവാഹ ആശംസകള്‍ നേർന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

കൂടാതെ ഇന്ന് പൂര്‍ണിമയുടെ പിറന്നാള്‍ കൂടിയാണ് ഇന്നലെ. തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍- വിവാഹവാര്‍ഷിക ആശംസകൾ നേർന്നുകൊണ്ട് നടൻ ഇന്ദ്രജിത്ത് എത്തിയിരുന്നു. ഈ വര്‍ഷം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും നമ്മുടെ പ്രണയം കൂടുതല്‍ മികച്ചതായെന്നാണ് താരം പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *