Cinema

ഷഹബാസ് അമന്‍റെ ആലാപനത്തില്‍ ‘തനിച്ചാകുമീ’; പ്രണയത്തിൽ ചാലിച്ച ഗാനവുമായി ‘കള്ളൻ ഡിസൂസ’

സൗബിൽ ഷാഹിർ നായകനായി നവാഗതനായ ജിത്തു കെ ജയൻ ഒരുക്കുന്ന ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ ഓൺലൈനിൽ തരംഗമായി മാറിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ യാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.’തനിച്ചാകുമീ വെയില്‍ പാതയില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. പ്രശാന്ത് കര്‍മ്മയുടെ സംഗീതത്തില്‍ ഷഹബാസ് അമന്‍ ആണ് ആലാപനം.

സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ: റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ്ണ നായര്‍ തുടങ്ങി വമ്പൻ താരനിരയും അണിനിരക്കുന്നു.

സജീര്‍ ബാബയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. റംഷി അഹ്മദാണ് ചിത്രത്തിൻ്റെ നിർമാണം. സാന്ദ്ര തോമസ് സഹനിർമാതാവാണ്.. ദുല്‍ഖര്‍ നായകനായി 2015ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ആണ് ഈ ചിത്രം. . ഈ മാസം 27ന് തിയറ്ററുകളില്‍ എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *