Cinema Special

സമാന്തയുടെ ഐറ്റം സോങിന് ചുവടുവെച്ച് അഹാന; വീഡിയോ

മലയാള യുവ നടിമാരിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ പുഷ്പ എന്ന ചിത്രത്തിലെ ഹിറ്റായ ഒരു​ഗാനത്തിന് ചുവടുവയ്ക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധേയകർഷിക്കുന്നത്

ചിത്രത്തിൽ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസ് ഗാനത്തിന് അടിപൊളി ചുവടുകളുമായാണ് അഹാനയുടെ വരവ്. ഡെനിം ഷോർട്സും ടോപ്പും ആണ് വേഷം. അതി ചടുലമായ ചുവടുകളാണ് താരത്തിന്റേത്. ഒപ്പം ഒരു സുഹൃത്തും ഉണ്ട്. എന്തായാലും വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

‘പുഷ്പ’സിനിമയിൽ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഈ ഐറ്റം ഡാൻസ്. കയ്യടിയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങേടി വന്ന ഗാനം കൂടിയായിരുന്നു ഇത്. ഈ മാസം 17നാണ് പുഷ്പയുടെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. അല്ലു അർജുന്റെ വില്ലനായി എത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *