Cinema

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി;മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യില്ല

സിനിമ തിരക്കിനിടയിലും തന്റെ സമ്മതിദാനഅവകാശം വിനിയോ​ഗിക്കുന്ന നടനാണ് സൂപ്പർതാരം മമ്മൂട്ടി. എന്നാൽ ഇത്തവണ മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ കഴിയില്ല . വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേര് ഇല്ലാത്തതാണ് ഇതിന് കാരണം.

ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേരില്ലെന്ന കാര്യം മമ്മൂട്ടി അറിയുന്നത്. എന്നാൽ വോട്ടര്‍ പട്ടികയില്‍നിന്ന് മമ്മൂട്ടിയുടെ പേര് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല.അധികൃതരുടെ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണയായി അദ്ദേഹം പനമ്പള്ളി നഗറിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താറുള്ളത്.

കൊറോണ മുൻകരുതലുകൾ പാലിച്ച് മാസങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞിരുന്നു മമ്മൂട്ടി അടുത്തിടെയാണ് പുറത്തിറങ്ങിയത്.കോവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം.

അതേസമയം, സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പിനുള്ള സമയം.28,142 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *