Cinema

ഗാനഗന്ധര്‍വന് സംഗീത സമ്മാനമൊരുക്കി കുഞ്ഞു സംഗീതജ്ഞര്‍; തരംഗമായി ‘സുഖശീതരാവ്’

ജന ഹൃദയത്തിൽ ഇടം നേടിയ യേശുദാസ് ആലപിച്ച ‘രക്ഷകാ നിന്നിൻ ഞാൻ ആനന്ദം കൊളളുന്നു..’ എന്ന പ്രശസ്ത ക്രിസ്മസ് ഗാനമുൾപ്പടെ തരംഗിണിയുടെ ക്രിസ്മസ് ഗാനങ്ങൾക്ക് കവർവേർഷനൊരുക്കിയിരിക്കുകയാണ് കുവൈറ്റിലെ ഗൾഫ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ നവനീത് കൃഷ്ണയും സ്റ്റെവിൻ സാലക്സും..

നവനീത് കൃഷ്ണയുടെ ആലപാനത്തിനൊപ്പം ഗിറ്റാറിൽ വിസ്മയം തീർത്ത് സ്റ്റെവിൻ സാലക്സും ഒപ്പമുണ്ട്. ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഗാനഗന്ധർവൻ യേശുദാസിനുളള സമർപ്പണമായാണ് ഇരുവരും കവർ തയ്യാറാക്കിയത്.

ഗിരീഷ് ബെനൻസ് ആണ് സുഖശീതരാവ് എന്ന് പേരിട്ടിരിക്കുന്ന കവർ വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് .ഷിബു മൈലാപ്പാറയാണ് ഓഡിയോ റെക്കോഡിങ് നിർവ്വഹിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *