Cinema

ലേഡീസ് റൂമിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി മിലാ ഡയാന

കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന പുതിയ ഹാസ്യ പരമ്പരയാണ് ലേഡീസ് റൂം. രാജേഷ് തലച്ചിറയുടെ സംവിധാനത്തിൽ ഷബീർ ബി ൻ തിരക്കഥയെഴുതുന്ന ഈ പരിപാടി പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റി. മറ്റു താരങ്ങളെ പോലെ തന്നെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിരിക്കുകയാണ് മില ഡയാന ഇപ്പോൾ. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ മില ബിഎ ഭരതനാട്യം വിദ്യാർഥിനിയാണ്. കുറഞ്ഞ കാലം കൊണ്ട് മീല സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

റിലീസ് ആകാൻ പോകുന്ന ആറാട്ട്, മമ്മൂട്ടി നായകനായ മാമാങ്കത്തിലും പത്താം വളവിലും മില ഡയാന അഭിനയിച്ചു.ലേഡീസ് റൂമിലെ കഥാപാത്രത്തിൻറെ പേര് മധുമിത എന്നാണ് പരിപാടി തുടങ്ങി വളരെ വൈകിയാണ് മില ഡയാന വന്നതെങ്കിലും പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ മധുമിത എന്ന കഥാപാത്രം പിടിച്ചുപറ്റി. സിനിമയിൽ നല്ല വേഷങ്ങൾ കാഴ്ച വെക്കണം എന്ന് തന്നെയാണ് മിലയുടെ ആഗ്രഹം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *