World

മയക്കുമരുന്ന് കേസ്; കുവൈത്തില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ കുവൈത്തില്‍ നിന്നും നാടുകടത്തി. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ചാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് നടപടികള്‍ സ്വീകരിച്ചത്. മയക്കുമരുന്ന് കൈവശം വെച്ചതിനും അല്ലെങ്കിൽ ഉപയോഗിച്ചതിനോ പിടിയിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി പരമാവധി വേഗത്തില്‍ നാടുകടത്തുന്ന രീതിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം സ്വീകരിക്കുന്നത്.

Special World

മുട്ട സംരക്ഷിക്കാനായി ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് ചെങ്കണ്ണി തിത്തിരി (വീഡിയോ)

കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി അമ്മമാർ ജീവന്‍ വരെ കളയാന്‍ തയ്യാറാവുമെന്ന് തെളിയിക്കുന്ന നിരവധി വിഡിയോകളായും വാര്‍ത്തകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ മുട്ടകൾ സംരക്ഷിക്കാനായി ചെങ്കണ്ണി തിത്തിരിപക്ഷി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണ് ഇത്തരത്തിൽ വൈറലാകുന്നത്.സംഭവം നടക്കുന്നത് തായ്ലന്‍ഡിലെ കാംഫേങ് ഫെറ്റ് പ്രവിശ്യയിലാണ്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത് ബൂന്‍ലോയി സാങ്‌ഖോങ് എന്ന കര്‍ഷകനാണ്. ബൂന്‍ലോയി സാങ്‌ഖോങ് നിലമൊരുക്കുന്നതിനിടയിലാണ് പക്ഷിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത് ട്രാക്ടർ […]

Special World

കൂറ്റൻ പാമ്പിനെ കൈ കൊണ്ട് പിടികൂടി യുവതി; ഞെട്ടിക്കുന്ന വീഡിയോ

പാമ്പുകളെ കാണുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. പാമ്പുകളെ അതി വിദഗ്ധമായി പിടികൂടുന്നതിന്റെ നിരവധി വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു യുവതി യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെ കൈ കൊണ്ട് പാമ്പിനെ പിടികൂടുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോ വിയറ്റ്‌നാമില്‍ നിന്നുള്ളതാണ്.ഭീമൻ പാമ്പിനെയാണ് യുവതി വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്. റോഡിന് അരുകിൽ നിന്നുമാണ് യുവതി പാമ്പിനെ പിടികൂടിയത്. യുവതി ഹെല്‍മറ്റും മാസ്‌കും ധരിച്ചിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതോടെ യാതൊരു സുരക്ഷാ […]

Special World

വളര്‍ത്തു നായകളെ ആക്രമിച്ചു; കരടിയെ മതിലില്‍ നിന്ന് തള്ളിയിട്ട് പെണ്‍കുട്ടി (വീഡിയോ)

നമ്മുടെ പൊന്നോമനകളായ വളർത്ത് മൃഗങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാലോ അതിന് ശ്രമം നടത്തിയാലോ നമ്മൾക്ക് ഒരിക്കലും സഹിക്കാൻ കഴിയുകയില്ല. അത്തരത്തിൽ തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച ഭീമൻ കരടിയെ പിടിച്ച് തള്ളുന്ന ഒരു കൗമാരക്കാരിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കലിഫോര്‍ണിയയിലെ ബ്രാഡ്ബറിയിലാണ് സംഭവം.കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് വീടിന്റെ പിന്നിലുള്ള മതിലിലേക്ക് ചാടിക്കയറിയത്. ഇവയെ കണ്ട് വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് ഓടിയെത്തുകയായിരുന്നു.നായകളുടെ കുരകേട്ട് കുട്ടി കരടികൾ ഓടിയെങ്കിലും അമ്മക്കരടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.കൂട്ടത്തിലെ കുട്ടി നായയെ കരടി ആക്രമിക്കാൻ ശ്രമിച്ചതോടെ […]

Special World

ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് പക്ഷിയെ വായിലാക്കി ഭീമൻ മത്സ്യം (വീഡിയോ)

വെള്ളത്തിൽ നിന്ന് ഉയർന്ന പൊങ്ങുന്ന ചെറു മീനുകളെ കൊത്തിയെടുത്ത് പറക്കുന്ന പക്ഷികളെയും, വളരെ ദൂരെ നിന്ന് തന്നെ വെള്ളത്തിലുള്ള മീനിനെ കണ്ടുവെച്ച് താഴേക്ക് കുത്തനെ പറന്ന് മത്സ്യത്തെ റാഞ്ചിയെടുക്കുന്ന വിരുതന്മാരായ പക്ഷികളുടെയും നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്. Waqt ko badalne me waqt nahi lagta…Predator becoming prey in no time. pic.twitter.com/N0HKbcKsST — Susanta Nanda IFS (@susantananda3) May 27, 2021 എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായ ഒരു […]

Special World

കുപ്പിയുടെ അട‌പ്പ് തുറക്കുന്ന തേനീച്ചകൾ; തരംഗമായി വീഡിയോ

കുട്ടികാലം മുതൽ നമ്മൾ കേൾക്കുന്ന പഴം ചൊല്ലുകളിൽ ഒന്നാണ് ഒത്തു പിടിച്ചാൽ മലയും പോരും എന്നാണ്.എന്നാൽ ഇപ്പോഴിതാ ഈ ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.രണ്ട് തേനീച്ചകളാണ് വീഡിയോയിലെ താരങ്ങൾ.ശീതളപാനീയ കുപ്പിയുടെ അടപ്പു തുറക്കുന്ന തേനീച്ചകളുടെ വിഡിയോയാണ് ഇത്തരത്തിൽ ശ്രദ്ധേയമാകുന്നത്. നമ്മൾ മനുഷ്യർക്ക് ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്നത് നിസാരമാണെങ്കിലും തേനീച്ചകൾക്ക് അത് അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അധ്വാനശീലരായി അറിയപ്പെടുന്ന തേനീച്ചകൾ തങ്ങളുടെ ശ്രമം തുടരുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി […]

Special World

അഞ്ചാം നിലയില്‍ നിന്ന് കൂളായി എടുത്തുച്ചാടുന്ന പൂച്ച (വീഡിയോ)

മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ തന്നെ വൈറലാകാറുണ്ട്. എത്ര ഉയരത്തിൽ നിന്ന് ചാടിയാലും നാല് കാലിൽ വീഴുന്ന അഭ്യാസികളാണ് പൂച്ചകൾ .എവിടെ നിന്ന് ചാടിയാലും നാലുകാലില്‍ വന്നു വീഴുന്നവരാണ് എന്ന് ചിലരെ കുറിച്ച് തമാശയ്ക്ക് പറയുന്നത് പതിവാണ്.ചിലരെ പൂച്ചയുടെ ജന്മമായി ഉപമിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിൽ അഞ്ചാം നിലയിൽ നിന്ന് ചാടുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ […]

Special World

ചോക്ലേറ്റ് കൊണ്ടൊരു കടലാമ; വൈറലായി പാചക പരീക്ഷണ വീഡിയോ

സോഷ്യൽ മീഡിയയിലിപ്പോൾ പാചക പരീക്ഷണങ്ങളുടെ കാലമാണ്. കോവിഡും തുടർന്ന് ലോക്കഡോണും എത്തിയതോടെ പലരും ഇത്തരം പാചക പരീക്ഷണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ താരമായി പങ്കുവെയ്ക്കുന്നുണ്ട്. ഇത്തരം വിഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു പാചക പരീക്ഷണം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.അമോറി എന്ന ഷെഫാണ് തന്‍റെ പുത്തന്‍ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചോക്ലേറ്റ് ഉപയോഗിച്ച് ഒരു കടലാമയുടെ രൂപമാണ് ഷെഫ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയത് എങ്ങനെയാണെന്നും പങ്കുവെച്ച വീഡിയോയില്‍ […]

Cinema World

പ്രൊഫസറോട് വിടപറഞ്ഞ് അല്‍വാരോ മോര്‍ട്ടെ; വൈറലായി വിടവാങ്ങൽ വീഡിയോ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ടെലിവിഷൻ സിരീസുകളിൽ ഒന്നാണ് ‘മണി ഹെയ്സ്റ്റ്’.സീരിസിലെ പ്രൊഫസറും കഥാപാത്രങ്ങളും ആരാധകർക്ക് അത്രമേൽ പ്രിയപെട്ടവരാണ്. സിരീസിൽ സെര്‍ജിയോ മര്‍ക്വീന എന്ന പ്രൊഫസറെ അവതരിപ്പിക്കുന്നത് അല്‍വരൊ മോര്‍ത്തെ എന്ന നടനാണ്. ഇപ്പോഴിതാ മണി ഹെയ്സ്റ്റിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അല്‍വരൊ മോര്‍ത്തെ.ലഘു വീഡിയോയിൽ സെറ്റില്‍ നിന്നും തന്‍റെ കാറോടിച്ച് പോകുന്ന മോര്‍ത്തെ ഒന്നും പറയുന്നില്ല. മറിച്ച് കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കുന്നതും […]

Special World

കടയുടെ മുന്നിലിരുന്ന് ഫോണ്‍ നോക്കിയിരുന്ന യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി ; വൈറലായി വീഡിയോ

പാമ്പുകളുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ചിലർക്ക് ഇത്തരം വീഡിയോകൾ കൗതുകമുള്ള കാഴ്ചകളാണെങ്കിൽ മറ്റുചിലർക്ക് ഇത് ഭയപ്പെടുത്തുന്ന കാഴ്ചകളുമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പച്ചക്കറിക്കടയുടെ മുന്നിലെ പടിയിൽ ഇരുന്ന് വിശ്രമിക്കുന്ന യുവതിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിന്റെ വീഡിയോയാണ് വൈറലാകുന്നു. പാമ്പിനെ അപ്രതീക്ഷിതമായി കണ്ട യുവതി ഞെട്ടി വീഴാന്‍ പോകുന്ന തും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു.സംഭവം നടക്കുന്നത് തായ്ലന്‍ഡിലാണ്. കടയുടെ മുൻവശത്തെ പടിയിലിരുന്ന് മൊബൈല്‍ നോക്കുകയായിരുന്നു യുവതി.സമീപത്തതായി ഒരു […]